You are Here : Home / News Plus

പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

Text Size  

Story Dated: Sunday, April 12, 2015 04:51 hrs UTC

 പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍. അഴിമതിക്കെതിരെ പറയാന്‍ ജോര്‍ജിന് അര്‍ഹതയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
തന്നെ പുറത്താക്കാന്‍ ശ്രമിച്ച ജോര്‍ജ് ഇപ്പോള്‍ എവിടെയാണ്. ജോര്‍ജിന്‍െറ പ്രസംഗം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്നും ഗണേഷ് പരിഹസിച്ചു.
ജോര്‍ജ് തനിക്കെതിരെ നീങ്ങിയത് അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതു കൊണ്ടാണ്. തന്നെ ദ്രോഹിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്നും ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.