You are Here : Home / News Plus

തനിക്കെതിരായ മാധ്യമ ആക്രമണം ആയുധലോബിക്ക് വേണ്ടിയെന്ന് വി.കെ സിങ്

Text Size  

Story Dated: Sunday, April 12, 2015 05:31 hrs UTC

ന്യൂഡല്‍ഹി: തനിക്കെതിരേ മാധ്യമങ്ങള്‍ നടത്തുന്ന സംഘടിത ആക്രമണം ആയുധ ലോബിയുടെ ആശീര്‍വാദത്തോടെയുള്ളതാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. താന്‍ കരസേന മേധാവിയായിരുന്ന സമയത്ത് അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്‍െറ നിരാശ തീര്‍ക്കുകയാണ്. സൈന്യത്തിലെ ഒരു മുന്‍ ഉന്നത ഉദ്യോഗസ്ഥനും തനിക്കെതിരായ ഗൂഢാലോചനകളുടെ ഭാഗമാണെന്നും വി.കെ സിങ് ആരോപിച്ചു.
ഈ ഉദ്യോഗസ്ഥന് അവരുമായുള്ള ബന്ധം എന്താണെന്ന് പറയുന്നില്ല. എങ്കിലും, അദ്ദേഹത്തിന്‍െറ പണം വാങ്ങിയിട്ടുള്ള ഒരുപാടു പേരുണ്ട്. അതുകൊണ്ടു തന്നെ അവര്‍ പറയുന്നത് അതേപോലെ എഴുതിക്കൊടുക്കാനും ചില മാധ്യമപ്രവര്‍ത്തകരുണ്ടാകും. തനിക്കെതിരായ സംഘടിത നീക്കങ്ങളെകുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ക്കാവുന്നതെല്ലാം ആയുധലോബി തനിക്കെതിരേ ചെയ്തു. അതിനായി ധാരാളം പണമൊഴുക്കി. ഇപ്പോഴും അവര്‍ ശ്രമിക്കുന്നു. എങ്ങനെയും തന്നെ പുറത്താക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വി.കെ സിങ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.