You are Here : Home / News Plus

യു.എസ് പ്രസിഡന്‍റ്: ഹിലരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു

Text Size  

Story Dated: Monday, April 13, 2015 03:57 hrs UTC

 2016ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഹിലരി ക്ളിന്‍റന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ, വീഡിയോ എന്നിവ വഴിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഈ യാത്രയില്‍ നിങ്ങളും എന്നോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ഹിലരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് പദം തേടി രംഗത്തെത്തുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലരി. എന്നാല്‍, 50 സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി വോട്ടെടുപ്പുകളില്‍ മേല്‍കൈ നേടാനായാല്‍ മാത്രമേ ഹിലരിക്ക് ഡെമോക്രറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധിക്കൂ. ഒബാമ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.