You are Here : Home / News Plus

ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സീതാറാം യെച്ചൂരി

Text Size  

Story Dated: Monday, April 13, 2015 05:51 hrs UTC

പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്ന് സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരി. ഇതുവരെ പാര്‍ട്ടി ഏല്‍പിച്ച എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ പദവി ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി. പുതിയ ജനറല്‍ സെക്രട്ടറിയെയും ഭാവി പരിപാടികളും പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിക്കും. രാജ്യത്ത് വലിയ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. ഇതിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ടതുണ്ടെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരിക്കും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടാകുവെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പുതിയ ജനറല്‍ സെക്രട്ടറിയെകുറിച്ച് പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.