You are Here : Home / News Plus

ആന്ധ്രയില്‍ 130 ചന്ദനമരംവെട്ടുകാരെ അറസ്റ്റു ചെയ്തു

Text Size  

Story Dated: Monday, April 13, 2015 07:23 hrs UTC

ആന്ധ്രാപ്രദേശില്‍ 130 ചന്ദനമരംവെട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ്. 

ചിറ്റൂരിലുള്ള ശേഷാചലം കാട്ടില്‍ രക്തചന്ദനമരം മുറിച്ചുകടത്താനെത്തിയ 20 പേരെ ആന്ധ്രാപോലീസിന്റെ പ്രത്യേക ദൗത്യസേന വെടിവെച്ചുകൊന്നിരുന്നു. ഏപ്രില്‍ ഏഴാനായിരുന്നു സംഭവം. അന്ന് ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ടവരെയാണ് ഇന്ന് അറസ്റ്റുചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അന്ന് മരിച്ചവരില്‍ 13 പേര്‍ തമിഴ്‌നാട്ടുകാരാണ്. അത് വലിയ വിവാദമായി. ഏറ്റുമുട്ടല്‍ വ്യാജഏറ്റുമുട്ടലായിരുന്നു എന്ന ആരോപണവും വന്നു. ദരിദ്രരും നിരായുധരുമായ തൊഴിലാളികളെ വധിച്ചതില്‍ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.