You are Here : Home / News Plus

ചിറ്റൂര്‍ കൂട്ടക്കൊല: പ്രധാനസാക്ഷി മനുഷ്യാവകാശ കമ്മീഷന് മൊഴിനല്‍കി

Text Size  

Story Dated: Monday, April 13, 2015 07:26 hrs UTC

ചിറ്റൂരില്‍ കൊല ചെയ്യപ്പെട്ട തൊഴിലാളികളെ ബസ്സില്‍ നിന്ന് പോലീസ് ഇറക്കികൊണ്ടുപോയതിനു സാക്ഷിയായ തിരുവണ്ണാമല സ്വദേശി ശേഖര്‍ മനുഷ്യാവകാശക്കമ്മീഷനുമുമ്പാകെ മൊഴിനല്‍കി. കൂടാതെ മറ്റുചില ദൃക്‌സാക്ഷികളും രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ട്. 

എട്ടുപേരടങ്ങുന്ന സംഘത്തെ ആന്ധ്രയിലേക്ക് ജോലിക്കായി കൊണ്ടുപോയ മഹേന്ദ്രന്റെ പേരുവിളിച്ചാണ് പോലീസ് സംഘം ബസ്സിലേക്ക് കയറിയതെന്ന് ശേഖര്‍ പറയുന്നു. തമിഴ്‌നാട് തിരുത്തണയില്‍നിന്ന് ആന്ധ്രയിലേക്കു പ്രവേശിച്ച ഉടന്‍തന്നെ എത്തിയസംഘം മഹേന്ദ്രന്‍ എന്നയാളെ ബസ്സില്‍ നിന്ന് വിളിച്ചിറക്കി പത്തുമിനിറ്റോളം സംസാരിച്ച ശേഷമാണ് കൊണ്ടുപോയതെന്നും ഇവര്‍ മഫ്തിയിലെത്തിയ പോലീസുകാരാണെന്ന് പിന്നീട് നാട്ടുകാര്‍ പറഞ്ഞറിഞ്ഞതായും ശേഖര്‍ വിശദീകരിക്കുന്നുണ്ട്. കോളേജ് വിദ്യാര്‍ഥിയായ മഹീന്ദ്രനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.