You are Here : Home / News Plus

ഛത്തിസ്ഗഢില്‍ മാവോവാദി ആക്രമണം; ബി.എസ്.ഫ് ജവാന്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, April 13, 2015 07:31 hrs UTC

 48 മണിക്കൂറിനുള്ളില്‍ ഛത്തിസ്ഗഢില്‍ വീണ്ടും മാവോവാദി ആക്രമണം. അതിര്‍ത്തിരക്ഷാ സേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. കാന്‍കര്‍ ജില്ലയിലാണ് മാവോവാദികള്‍ സേനക്ക് നേരെ വെടിവെപ്പ് നടത്തിയത്. ശനിയാഴ്ച രാത്രി പെട്രോളിങ് നടത്തിയ ജവാന്മാര്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ബന്ദെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചോട്ടേ ബൈതിയ ബി.എസ്.എഫ് ക്യാമ്പിന് അടുത്തായിരുന്നു ആക്രമണം.

വെടിയുണ്ടയേറ്റ് പരിക്കേറ്റ ഒരു ബി.എസ്.എഫ് കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കാന്‍കര്‍ എസ്.പി ജിതേന്ദ്ര സിങ് മീണ പറഞ്ഞു. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടുതല്‍ സേനയെത്തി പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.