You are Here : Home / News Plus

ബാര്‍ കേസ് : ഹര്‍ജി പരിഗണിക്കുന്നത് 20 ലേക്ക് മാറ്റി

Text Size  

Story Dated: Monday, April 13, 2015 07:34 hrs UTC

ബാര്‍ കേസില്‍ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ 20 ലേക്ക് മാറ്റി. കേസില്‍ ഹൈകോടതി ഉത്തരവിന്‍റെ പകര്‍പ്പും അനുബന്ധ രേഖകളും ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി 20 ലേക്ക് മാറ്റിയത്.
സംസ്ഥാനത്തെ ഫെവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്ന ഹൈകോടതിയുടെ ഉത്തരവിനെതിരെയാണ് ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാറിന്‍റെ മദ്യനയം വിവേചനപരാമാണെന്നും ഹൈകോടതി വസ്തുതകള്‍ പരിശോധിച്ചില്ലെന്നും ബാറുടമകള്‍ ഹരജിയില്‍ ആരോപിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.