You are Here : Home / News Plus

ആന്ധ്ര:ചന്ദനക്കൊള്ളക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

Text Size  

Story Dated: Monday, April 13, 2015 11:36 hrs UTC

ആന്ധ്രാപ്രദേശിലെ ശേഷാചലം കാടുകളില്‍ വെടിയേറ്റുമരിച്ച ആറ് ചന്ദനക്കൊള്ളക്കാരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആന്ധ്രാ ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ വ്യാജ ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി.വെടിവെപ്പില്‍ മരിച്ച ശശികുമാറിന്റെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. വെടിയേറ്റപാടുകള്‍ക്കൊപ്പം അടിയേറ്റതും പൊള്ളലേറ്റതുമായ പാടുകള്‍ കണ്ടതാണ് സംശയത്തിനിടയാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തചന്ദനം വെട്ടിക്കടത്തുന്നതിനിടെയുണ്ടാ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ടവരെ പോലീസ് ബസുകളില്‍ ഇവിടെ എത്തിക്കുന്നത് കണ്ടതായി ചില പ്രദേശവാസികളും മൊഴി നല്‍കിയിരുന്നു. ഇതോടെ പ്രത്യേക സേനയുടെ വാദം തെറ്റാണെന്ന് ആരോപണമുയര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.