You are Here : Home / News Plus

രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു

Text Size  

Story Dated: Monday, April 13, 2015 11:41 hrs UTC

ഏറെ നാളായി അവധിയിലായിരുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന രാഹുല്‍ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന കര്‍ഷറാലിയെ അഭിസംബോധന ചെയ്യും. എ.കെ ആന്റണിയാണു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുമ്പായിരുന്നു രാഹുല്‍ അവധിയെടുത്തത്. തുടര്‍ന്ന് ഇതുവരെ രാഹുല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആദ്യം പത്തു ദിവസത്തിനു ശേഷം മടങ്ങിയെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ടു തവണ അവധി നീട്ടിയെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.