You are Here : Home / News Plus

ഭൂമിയേറ്റെടുക്കല്‍: കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു

Text Size  

Story Dated: Monday, April 13, 2015 11:45 hrs UTC

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസയച്ചു. ഓര്‍ഡിനന്‍സിനെതിരേ വിവിധ കര്‍ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി. ഓര്‍ഡിനന്‍സ് അടിയന്തിരമായി റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പാസാകില്ല എന്നുറപ്പുള്ളതുകൊണ്ടാണു ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇതു ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നുമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.