You are Here : Home / News Plus

ആറന്‍മുള: അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ്

Text Size  

Story Dated: Monday, April 13, 2015 11:50 hrs UTC

ആറന്‍മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത്. അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കി. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും കമ്പനി അപേക്ഷയില്‍ പറയുന്നുണ്ട്. ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ ഈ മാസം 23നു പരിഗണിക്കും. വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.