You are Here : Home / News Plus

നോബല്‍ ജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

Text Size  

Story Dated: Monday, April 13, 2015 11:53 hrs UTC

സാഹിത്യത്തിനുള്ള 1999 ലെ നോബല്‍ ജേതാവും പ്രശസ്ത ജര്‍മന്‍ സാഹിത്യകാരനുമായ ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. 87 വയസായിരുന്നു. ല്യൂബെക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
1927 ഒക്‌ടോബര്‍ 16 ന് ഡിന്‍സിഗിലാണ് ഗുന്തര്‍ ഗ്രാസിന്റെ ജനനം. 1944 ല്‍ മിലിട്ടറിയില്‍ ചേര്‍ന്നു 1946 വരെ ജോലി തുടര്‍ന്നു. 1947/48 കാലഘട്ടത്തില്‍ ഡൂസല്‍ഡോര്‍ഫില്‍ വിദ്യാഭ്യാസവും 1952 വരെ ചിത്രകലാ പഠനം നടത്തി. ക്യാറ്റ് ആന്‍ഡ് മൗസ് (1961), ഹുണ്ടയാറെ (1963), ഹൗട്ടന്‍ ആന്‍ഡ് സ്വീബല്‍ (2006), ദ ബോക്‌സ് (2008), ഗ്രിംസ് വോര്‍ട്ടര്‍ (2010) എന്നീ നോവലുകള്‍ രചിച്ച് വായനക്കാരുടെ മുക്തകണ്ഠ പ്രശസ്തിനേടി.1959 ല്‍ രചിച്ച ഡി ബ്‌ളെഷ് ട്രൊമ്മല്‍( ടിന്‍ ഡ്രം) എന്ന നോവലിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഗ്രാസ് കഴിഞ്ഞ വര്‍ഷം എഴുത്തവസാനിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.