You are Here : Home / News Plus

ബാബ രാംദേവിന് ഹരിയാനയില്‍ കാബിനറ്റ് മന്ത്രി പദവി

Text Size  

Story Dated: Monday, April 13, 2015 05:15 hrs UTC

ചണ്ഡിഗഢ്: യോഗ വിദഗ്ധനായ ബാബ രാംദേവിന് ഹരിയാനയില്‍ കാബിനറ്റ് മന്ത്രി പദവി. യോഗയുടെയും ആയുര്‍വേദത്തിന്‍െറയും ബ്രാന്‍ഡ് അംബാസഡറായി ഹരിയാന സര്‍ക്കാര്‍ നേരത്തെ രാംദേവിനെ നിയമിച്ചിരുന്നു. കാബിനറ്റ് മന്ത്രി പദവി നല്‍കുമെന്ന് മന്ത്രിസഭാ യോഗ ശേഷം ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ആണ് അറിയിച്ചത്. മന്ത്രി പദവി ലഭിക്കുന്നതോടെ മന്ത്രി ബംഗ്ളാവും സര്‍ക്കാര്‍ ശമ്പളവും രാംദേവിന് ലഭിക്കും. ബി.ജെ.പി സര്‍ക്കാര്‍ രാംദേവിനെ പ്രീണിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്‍െറ വിമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ആയുര്‍വേദ ആശുപത്രിയും ആയിരം ഏക്കര്‍ വരുന്ന ഒൗഷധ വനവും സ്ഥാപിക്കുന്നതിന് രാംദേവ് നേതൃത്വം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. യോഗ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്ക് വന്‍ പിന്തുണ നല്‍കിയ രാംദേവിനെ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെയാണ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.