You are Here : Home / News Plus

പാചകവാതക സമരം പിന്‍വലിച്ചു

Text Size  

Story Dated: Monday, April 13, 2015 06:15 hrs UTC

കൊച്ചി: അമ്പലമേട് ബി.പി.സി.എല്‍ പാചകവാതക ബോട്ട്ലിങ് പ്ളാന്‍റിലെ തൊഴിലാളി സമരം ഒത്തുതീര്‍ന്നു. അസിസ്റ്റന്‍റ്് ലേബര്‍ കമീഷണര്‍ യുജിന്‍ ഗോമസിന്‍െറ നേതൃത്വത്തില്‍ ലോറി ഉടമകളുടെയും ലോറി ജീവനക്കാരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ഈ മാസം 23 നകം എല്ലാ ലോറികളിലും ക്ളീനര്‍മാരെ നിയമിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു. പത്തുദിവസത്തിനകം പാചകവാതക വിതരണം സാധാരണ നിലയില്‍ എത്തിക്കാനാകുമെന്ന് ബി.പി.സി.എല്‍ അധികൃതര്‍ ഉറപ്പു നല്‍കി.
സമരം അഞ്ച് ദിവസം പിന്നിട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷമായിരുന്നു. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലാണ് പാചക വാതക വിതരണം തടസ്സപ്പെട്ടത്. അതേസമയം സമരം അവസാനിച്ചാലും വിതരണം സാധാരണ നിലയിലാവാന്‍ വൈകുമെന്നതിനാല്‍ വിഷു ആഘോഷങ്ങള്‍ക്കും തിരിച്ചടിയാകും. ലോറികളില്‍ സ്ഥിരമായി ക്ളീനര്‍മാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.