You are Here : Home / News Plus

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സമ്മേളന തലേന്ന് റിപ്പോര്‍ട്ട് ചോര്‍ന്നു

Text Size  

Story Dated: Tuesday, April 14, 2015 04:23 hrs UTC

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ കരടു റിപ്പോര്‍ട്ട് സമ്മേളന തലേന്ന് ചോര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയും നാണക്കേടുമായി . സി.പി.എമ്മിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനു മുന്‍പ് പൂര്‍ണമായി ഏതാനും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പ്ളീനം വിളിച്ചു ചര്‍ച്ച ചെയ്ത ശേഷം പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണിത്.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതായി ചില ചാനലുകള്‍ അവകാശപ്പെടുകയും അതിന്‍െറ ഏതാനും പേജുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയ ശേഷം സമ്മേളനഹാളില്‍ നിന്ന് ഏതോ പ്രതിനിധി മൊബൈല്‍ കാമറയില്‍ പകര്‍ത്തി വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്തതായിരുന്നു പ്രസ്തുത പേജുകള്‍ എന്ന് പിന്നീടു തെളിഞ്ഞു. എന്നാല്‍ , പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന്‍െറ പൂര്‍ണ രൂപമാണ് തിങ്കളാഴ്ച രാത്രി പുറത്തു വന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.