You are Here : Home / News Plus

കോഴിക്കോട് ടൂറിസ്റ്റ് ബസ് ലോറിയിലിടിച്ച് മറിഞ്ഞ് മൂന്ന് മരണം

Text Size  

Story Dated: Tuesday, April 14, 2015 04:25 hrs UTC

രാമനാട്ടുകരയില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ചന്ദ്രശേഖരന്‍, അനു, ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇടുക്കി നെടുങ്കണ്ടത്തു നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബസുകളിലായി 100 പേരാണ് മൂകാംബികയിലേക്ക് പുറപ്പെട്ടത്. ഇതില്‍ ഒരു ബസാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിക്ക് ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്. ലോറിയുമായി ഇടിച്ച ബസ് മറിയുകയായിരുന്നു. തമിഴ്നാടില്‍ നിന്ന് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.