You are Here : Home / News Plus

അര്‍ദ്ധസൈനികര്‍ക്കും വിശിഷ്ടസേവാ മെഡല്‍

Text Size  

Story Dated: Tuesday, April 14, 2015 06:11 hrs UTC

പരംവീര്‍ചക്രയും ശൗര്യചക്രയും കീര്‍ത്തിചക്രയും ഇനി അര്‍ദ്ധസൈനിക വിഭാഗക്കാര്‍ക്കും ലഭിച്ചേക്കും. സൈനികര്‍ക്ക് മാത്രം നല്‍കിവന്നിരുന്ന ധീരതയ്ക്കുള്ള വിശിഷ്ടസേവാ മെഡല്‍ അര്‍ദ്ധസൈനികവിഭാഗക്കാര്‍ക്കും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. 

ഇതുവരെ അവര്‍ക്ക് പോലീസ് മെഡലുകളും പ്രസിഡന്റിന്റെ പോലീസ് മെഡലുകളും മാത്രമാണ് നല്‍കിവന്നിരുന്നത്. പോലീസ് മെഡലും സേവാമെഡലും തമ്മില്‍ ആദരവിന്റെ കാര്യത്തിലും തുകയുടെ കാര്യത്തിലും വലിയവ്യത്യാസമുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തുകഴിഞ്ഞെന്നും ഇനി രാഷ്ട്രപതിയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് എന്നുമാണ് സൂചന. പുതിയ തീരുമാനപ്രകാരം സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എന്‍.എസ്.ജി, എസ്.എസ്.ബി എന്നീ വിഭാഗക്കാര്‍ക്ക് മെഡല്‍ലഭിക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.