You are Here : Home / News Plus

അധ്യാപകന്റെ മരണം: വ്യാജരേഖ ചമച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, April 14, 2015 07:19 hrs UTC

മുന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ കെ.കെ. അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ എം.ഡി ഡോക്ടര്‍ എം.എ കോയയാണ് അറസ്റ്റിലായത്. അനീഷ്കുമാര്‍ പ്യൂണിനെ മര്‍ദിച്ചു എന്ന് ഡോക്ടര്‍ രേഖയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത് അധ്യാപകനെ ക്രിമിനല്‍ കേസില്‍ കുടുക്കാനും ജോലിയില്‍ നിന്ന് നീക്കം ചെയ്യാനുമായി വ്യാജമായി നിര്‍മിച്ചതാണെന്ന് പൊലിസ് കണ്ടത്തെുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത ഡോ.കോയയെ കോഴിക്കോട് പൊലിസ് കമ്മീഷണര്‍ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.