You are Here : Home / News Plus

അംബേദ്കര്‍ ജയന്തി കൈവിട്ടുപോകാതെ കോണ്‍ഗ്രസ്

Text Size  

Story Dated: Tuesday, April 14, 2015 12:52 hrs UTC

ന്യൂഡല്‍ഹി: ഭരണഘടനാശില്‍പിയും ദലിത് മുന്നേറ്റ മുഖവുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ പെരുമ സ്വന്തമാക്കാനുള്ള ബി.ജെ.പി ശ്രമത്തിനെതിരെ മുന്‍കരുതലുമായി കോണ്‍ഗ്രസ് രംഗത്ത്. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികത്തില്‍ ഒരുവര്‍ഷംനീളുന്ന വിപുല പരിപാടികള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് അംബേദ്കര്‍ ജയന്തി. തിങ്കളാഴ്ച മുതിര്‍ന്നനേതാക്കളായ എ.കെ. ആന്‍റണി, സുശീല്‍കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ പങ്കെടുത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പരിപാടികള്‍ പ്രഖ്യാപിച്ചത്. പിന്നാക്ക ശാക്തീകരണത്തിന് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ചെയ്ത വിവിധ പ്രവര്‍ത്തനങ്ങള്‍ ആഘോഷക്കാലത്ത് ഉയര്‍ത്തിക്കാട്ടും. ജന്മനാടായ മധ്യപ്രദേശിലെ മോവയില്‍ ചൊവ്വാഴ്ച അതിന് തുടക്കംകുറിക്കും. അടുത്തവര്‍ഷം നാഗ്പൂരില്‍ പരിപാടികള്‍ സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.