You are Here : Home / News Plus

യൂത്ത് ഫ്രണ്ടില്‍ നിന്ന് ഷോണ്‍ ജോര്‍ജ്ജ് പുറത്ത്

Text Size  

Story Dated: Tuesday, April 14, 2015 01:00 hrs UTC

പി.സി ജോര്‍ജിന്‍െറ മകനും യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് ഷോണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു. ഷോണിനെ പാര്‍ട്ടിയില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പി.സി ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഷോണ്‍, ജോസ് കെ. മാണിക്ക് എതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്ന് ജോസ് കെ. മാണിയെ മാറ്റി നിര്‍ത്തി ബാര്‍ കോഴ അന്വേഷിക്കണമെന്ന് ഷോണ്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാര്‍ കോഴക്ക് പിന്നില്‍ മന്ത്രി കെ. ബാബുവും എ ഗ്രൂപ്പും ആണെന്ന് ജോസ് കെ. മാണി പറഞ്ഞതായും ഷോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ ശേഷിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം പുറത്താക്കിയേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.