You are Here : Home / News Plus

വാഹന കള്ളക്കടത്ത്;കോണ്‍ഗ്രസ് വനിത എം.എല്‍.എ അറസ്റ്റില്‍

Text Size  

Story Dated: Tuesday, April 14, 2015 01:11 hrs UTC

രാജ്യാന്തര വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് അസമില്‍ കോണ്‍ഗ്രസ് വനിത എം.എല്‍.എ റുമി നാഥിനെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. റൂമി നാഥിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അനില്‍ ചൗഹാനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
താന്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിന്‍്റെ അര്‍ഥം കുറ്റവാളിയായിട്ടല്ലെന്നും റൂമി എം.എല്‍.എ ഹോസ്റ്റലില്‍ വച്ചുപറഞ്ഞിരുന്നു. തനിക്ക് ചൗഹാനെ അറിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നനിലയില്‍ അയാളുടെ ഭാര്യയെ അറിയാം. തന്‍റെ രാഷ്ടീയ ഭാവി നശിപ്പിക്കുന്നതിനാണ് ആരോപണങ്ങളെന്നും റൂമി പറഞ്ഞു.
റൂമിയുടെ രണ്ടാം ഭര്‍ത്താവ് ജാക്കി സക്കീറിനെയും അനില്‍ ചൗഹാനെയും അറസ്റ്റു ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് റൂമി ജാമ്യാപോക്ഷ നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.