You are Here : Home / News Plus

ദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന് തെളിവില്ലെന്ന് സി.ബി.ഐ

Text Size  

Story Dated: Tuesday, April 14, 2015 01:17 hrs UTC

കൊച്ചി:ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടന്നതിന് തെളിവില്ലെന്ന് നിഗമനത്തില്‍ സി.ബി.ഐ. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടത്തൊനായില്ലെന്നും വി.ശിവന്‍കുട്ടി എം.എല്‍.എയുടെ പരാതിയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്ന് സി.ബി.ഐ കണ്ടത്തെിയതായാണ് വിവരം.
ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഗെയിംസിനായി സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചത്. ജര്‍മനിയില്‍ നിന്ന് സിന്തറ്റിക് ട്രാക്ക് വാങ്ങിയതിലും നഷ്ടമില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. കൊച്ചി യൂണിറ്റ് ചെന്നൈയിലെ ജോയിന്‍്റ് ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഹൈകോടതിയില്‍ ഇത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.