You are Here : Home / News Plus

മദ്യനയം ചര്‍ച്ച ചെയ്യുമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Tuesday, April 14, 2015 01:22 hrs UTC

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം ചര്‍ച്ച ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മറ്റന്നാള്‍ ചേരുന്ന യു.ഡി.എഫ് യോഗമാണ് വിഷയം ചര്‍ച്ച ചെയ്യുക. ക്ളബുകളുടെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച കെ.പി.സി.സി നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് ഒരു പാര്‍ട്ടിയും വിട്ടുപോകില്ലെന്നു സുധീരന്‍ വ്യക്തമാക്കി. പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. എല്‍.ഡി.എഫ് ദൗര്‍ലഭ്യങ്ങളിലും വിശ്വാസകുറവിലും അകപ്പെട്ടിരിക്കുന്നു. അടിത്തറ ഇളകിയതിന്‍െറ ഭീതിയിലാണ് ഇടതുമുന്നണിയെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.