You are Here : Home / News Plus

കേരളാ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന്‌ പി.സി തോമസ്

Text Size  

Story Dated: Tuesday, April 14, 2015 01:28 hrs UTC

കൊച്ചി: തന്‍െറ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് പി.സി തോമസ്. കേരളാ കോണ്‍ഗ്രസുകള്‍ ആശയപരമായി യോജിക്കണമെന്നാണ് താന്‍ അഭിപ്രായപ്പെട്ടത്. തന്‍െറ പ്രസ്താവനയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ വേദനാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ധനമന്ത്രി കെ.എം മാണി അഴിമതി കാണിക്കില്ലെന്നു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് വ്യക്തപരമായ അഭിപ്രായമാണ്. ഇതിന് ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രമുഖനേതാക്കള്‍ തന്നെ വിളിച്ചിരുന്നു. എന്നാല്‍, കെ.എം മാണി വിളിച്ചിട്ടില്ല. അഴിമതിക്കെതിരെ താന്‍ നടത്തുന്ന കേരളയാത്രയില്‍ ഒരു രാഷ്ട്രീയ നേതാവിനെയും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പി.സി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.