You are Here : Home / News Plus

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നതായി പി.പി തങ്കച്ചന്‍

Text Size  

Story Dated: Tuesday, April 14, 2015 01:35 hrs UTC

യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിരുന്നതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഇക്കാര്യം എ.എ. അസീസ് തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണിക്ക് എല്‍.ഡി.എഫ് മുഖ്യമന്ത്രി പദം വരെ വാഗ്ദാനം ചെയ്തിരുന്നു. യു.ഡി.എഫ് ഘടക കക്ഷികളടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. അത് അവരുടെ കടമയാണ്. സ്പെഷ്യല്‍ ബ്രാഞ്ച് രൂപീകരിച്ചിട്ടുള്ളതും അതിനു വേണ്ടിയാണ്. സര്‍ക്കാരിനെതിരായ അട്ടിമറി നീക്കങ്ങള്‍ അറിയാന്‍ ഇത്തരം പരിശോധനകള്‍ സ്വാഭാവികമായും സഹായിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.