You are Here : Home / News Plus

കിംഗ്സ് ഇലവന്‍ വില്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രീതി സിന്‍റ

Text Size  

Story Dated: Tuesday, April 14, 2015 01:44 hrs UTC

ന്യൂഡല്‍ഹി: ഐ.പി.എല്‍ ടീമായ കിംഗ്സ് ഇലവന്‍ പഞ്ചാബ് വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ടീമിന്‍െറ സഹഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്‍റ. ഇത്തരം വാര്‍ത്തകളില്‍ സത്യമില്ല. ഞങ്ങള്‍ ലാഭമുണ്ടാക്കുകയും ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജയിക്കുന്നതും പരാജയപ്പെടുന്നതും കളിയുടെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്‍ ഫൈനലിലത്തെിയ പഞ്ചാബ് ടീമിനെക്കുറിച്ച് വളരെ അഭിമാനമുണ്ട്. മികച്ച കളിയാണ് കഴിഞ്ഞ സീസണില്‍ ടീം കാഴ്ച വെച്ചത്. എന്നാല്‍ ഫൈനല്‍ ഞങ്ങള്‍ക്ക് മോശം ദിനമായിരുന്നെന്നും പ്രീതി സിന്‍റ വ്യക്തമാക്കി.
ഈ സീസണില്‍ നല്ലൊരു ടീമാണുള്ളത്. ടീമില്‍ ഈ വര്‍ഷം ആസ്ട്രേലിയന്‍ കളിക്കാര്‍ ധാരാളമുണ്ട്. ജോര്‍ജ് ബെയ്ലി, ഗ്ളെന്‍ മാക്സ്വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ടീമിന് മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ താരങ്ങളാണ് ടീമിന്‍െറ ബലം. വീരേന്ദര്‍ സെവാഗിന്‍റെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് ശക്തി പകരുന്നു. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ സെവാഗിന്‍റെ കളി ഞാന്‍ കണ്ട ഏറ്റവും മികച്ച ഐ.പി.എല്‍ വെടിക്കെട്ട് ആയിരുന്നെന്നും ബോളിവുഡ്  നടി വ്യക്തമാക്കി.
ഒരു കോണ്ടം കമ്പനിയുടെ പരസ്യമുള്ള ടീം ജഴ്സി അണിയാന്‍ താരങ്ങള്‍ വിസ്സമ്മതിച്ചതായ വാര്‍ത്ത തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.