You are Here : Home / News Plus

ഘടകകക്ഷികളെ വിശ്വാസമില്ലാത്തതിനാലാണ് നിരീക്ഷിക്കുന്നതെന്ന് വി.എസ്

Text Size  

Story Dated: Tuesday, April 14, 2015 04:12 hrs UTC

ഘടകകക്ഷികള്‍ പൊലീസിന്‍െറ രഹസ്യ നിരീക്ഷണത്തിലാണെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍െറ പ്രസ്താവനയോട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ഘടകകക്ഷികളെ വിശ്വാസമില്ലാത്തതു കൊണ്ടാണ് അവരെ സര്‍ക്കാറും യു.ഡി.എഫ് നേതൃത്വവും രഹസ്യമായി നിരീക്ഷിക്കാന്‍ പൊലീസിനെ ദുരുപയോഗം ചെയ്യുന്നത്. അതിനേക്കാള്‍ ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്നും പ്രസ്താവനയില്‍ വി.എസ് പറഞ്ഞു.
തന്‍െറ ഫോണ്‍ സര്‍ക്കാര്‍ ടേപ്പ് ചെയ്യുന്നുണ്ടെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പരസ്യമായി പറഞ്ഞതാണ്. അന്ന് ഇതേപ്പറ്റി താന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രക്ഷപ്പെടുകയായിരുന്നു. തങ്കച്ചന്‍െറ വെളിപ്പെടുത്തലോടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആര്‍.എസ്.പിയും ജനതാദള്‍ യുനൈറ്റഡും അടക്കം ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം.
1991 മാര്‍ച്ചില്‍ രാജീവ് ഗാന്ധിയുടെ വസതിക്കു മുന്നില്‍ പൊലീസിനെ നിയോഗിച്ചതിന്‍െറ പേരിലാണ് അന്ന് ചന്ദ്രശേഖര്‍ സര്‍ക്കാറിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചത്. 1970കളില്‍ അമേരിക്കയില്‍ നിക്സണ്‍ ഭരണകൂടത്തെ താഴെയിറക്കിയത് സമാനമായ രഹസ്യം ചോര്‍ത്തിയ വാട്ടര്‍ഗേറ്റ് സംഭവമായിരുന്നു. ഉമ്മന്‍ ചാണ്ടി വാട്ടര്‍ഗേറ്റ് സംഭവത്തിന് പുതിയ ഭാഷ്യം ചമക്കുകയാണോയെന്ന് വ്യക്തമാക്കണമെന്നും വി.എസ് പറഞ്ഞു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.