You are Here : Home / News Plus

രാഹുലിന്‍റെ ​നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ​ഷീല ദീക്ഷിത്​

Text Size  

Story Dated: Tuesday, April 14, 2015 05:12 hrs UTC

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയില്‍ സംശയം പ്രകടിപ്പിച്ച്​ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്​ രംഗത്ത്​. രാഹുല്‍ ഇതുവരെ നേതൃശേഷി പ്രകടിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ സോണിയ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത്​ തുടരുന്നതാണ്​ നല്ലതെന്നും ഷീല ദീക്ഷിത്​ പറഞ്ഞു.
പാര്‍ട്ടിയെ നയിക്കുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി വിജയിക്കുമോ ഇല്ലയോ എന്ന്​ പറയാന്‍ കഴിയില്ല. കോണ്‍ഗ്രസിനെ ശക്​തിപ്പെടുത്തേണ്ട ഇൗ സമയത്ത്​ സോണിയ തന്നെ അധ്യക്ഷ പദവിയില്‍ തുടരുന്നതാണ്​ നല്ലത്​. സോണിയയെ വിശ്വസിക്കാമെന്നും അവര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന്​ ഒളിച്ചോടില്ലെന്നും പി.ടി.​െഎക്ക്​ നല്‍കിയ അഭിമുഖത്തില്‍ ഷീല ദീക്ഷിത്​ പറഞ്ഞു.
അതേസമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി ഷീല ദീക്ഷിത്​ രംഗത്ത്​വന്നു. തന്‍റെ മറുപടി മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പാര്‍ട്ടിയെ നയിക്കാനുള്ള രാഹുലിന്‍റെ കഴിവില്‍ സംശയം ​പ്രകടിപ്പിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.