You are Here : Home / News Plus

കുറ്റകൃത്യങ്ങളില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Tuesday, April 14, 2015 05:16 hrs UTC

തിരുവനന്തപുരം: കുറ്റകൃത്യമില്ലാത്ത കേരളമാണ് ലക്ഷ്യമെന്നും ഇതിനായി പൊലീസ് സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കുന്നതിന് പൊതുജനങ്ങളുടെ കൂടി പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസിന്‍െറ ‘ഫ്രണ്ട്സ് ഓഫ് പൊലീസ്’ പദ്ധതി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പൊലീസിനെ സഹായിക്കുന്ന പൊതുജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഫ്രണ്ട്സ് ഓഫ് പൊലീസ്. കാര്യക്ഷമതയുള്ള പൊലീസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വിദേശരാജ്യങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം സിറ്റി പൊലീസിന്‍െറ ഈ നൂതന ആശയം. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.