You are Here : Home / News Plus

രാജ്യത്ത് ഏത് സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Text Size  

Story Dated: Tuesday, April 14, 2015 05:25 hrs UTC

ന്യൂഡല്‍ഹി: രാജ്യത്ത് ഏത് സമയത്തും ഭീകരാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ മുന്നറിയിപ്പ്. അടുത്ത കുറച്ചു മാസങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശംനല്‍കി. ദിവസങ്ങള്‍ക്കുമുമ്പ് നല്‍കിയ മുന്നറിയിപ്പില്‍ ഏത് സ്ഥലമാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് പറയുന്നില്ല. മുംബൈ ഭീകരാക്രമണസമാനമായ ആക്രമണത്തിന് വീണ്ടും ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബ പദ്ധതിയിടുന്നുണ്ടെന്ന് മുംബൈ റെയില്‍വേ പൊലീസ് അറിയിച്ചു.
കടല്‍വഴി 10 ഭീകരവാദികള്‍ മുംബൈയില്‍ എത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് ഈമാസം ആദ്യം അയച്ച കത്തില്‍ പറഞ്ഞു. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം ലശ്കറെ ത്വയ്യിബ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി ചില വൃത്തങ്ങള്‍ പറഞ്ഞു.
മുംബൈ ആക്രമണത്തിന്‍െറ സൂത്രധാരനെന്ന് ഇന്ത്യ സംശയിക്കുന്ന സാകിയുര്‍ റഹ്മാന്‍ ലഖ്വിയെ പാകിസ്താന്‍ ജയില്‍നിന്ന് മോചിപ്പിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.