You are Here : Home / News Plus

ഘടകകക്ഷികളെ നിരീക്ഷിച്ച സംഭവം: ഉന്നതതല അന്വേഷണം വേണമെന്നു കോടിയേരി

Text Size  

Story Dated: Wednesday, April 15, 2015 07:37 hrs UTC

യുഡിഎഫ് ഘടകകക്ഷികളായ ആര്‍സ്പിയേയും ജെഡിയുവിനേയും ഇന്റലിജന്‍സ് നിരീക്ഷിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി ഏറ്റെടുക്കണമെന്നും അദേഹം നിലപാടു വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിശാഖപട്ടത്തു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം. ആഭ്യന്തരമന്ത്രി മാറിനിന്നുള്ള ഉന്നതതല അന്വേഷണമാണ് ആവശ്യമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.