You are Here : Home / News Plus

എം.എല്‍.എമാരെ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിട്ടില്ലെന്ന്‌ ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Wednesday, April 15, 2015 05:07 hrs UTC

തിരുവനന്തപുരം: യു.ഡി.എഫ് എം.എല്‍.എമാരെ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു എം.എല്‍.എയെയും നിരീക്ഷിക്കുന്ന സംവിധാനം യു.ഡി.എഫ് സര്‍ക്കാറിനില്ല. ഇപ്പോഴത്തെ വിവാദത്തിന്‍െറ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഘടകകക്ഷികളെ നിരീക്ഷിച്ചെന്ന പ്രസ്താവന യു.ഡി.എഫ് കണ്‍വീനര്‍ തന്നെ നിഷേധിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.