You are Here : Home / News Plus

ന്യൂനപക്ഷങ്ങളുടെ വളര്‍ച്ച ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്ന് ശിവസേന

Text Size  

Story Dated: Wednesday, April 15, 2015 05:15 hrs UTC

ഇന്ത്യയില്‍ മുസ്ലിങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്തവാനക്കു പിന്നാലെ പ്രകോപനപരമായ എഡിറ്റോറിയലുമായി ശിവസേന മുഖപത്രം സാമ്‌ന. മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷങ്ങളുടെ വളര്‍ച്ച ഹിന്ദു സമൂഹത്തിന് ഭീഷണിയാണെന്നും അതിനാല്‍ അവര്‍ക്കിടയില്‍ കുടുംബാസൂത്രണം നടപ്പാക്കണമെന്നും സാമ്‌ന ആവശ്യപ്പെട്ടു.
ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുസ്ലിംകളെയും ക്രൈസ്തവരെയും വന്ധ്യംകരിക്കണമെന്നാണ് ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് സാധ്വി ദേവ താക്കൂര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വന്ധ്യം കരണം എന്ന വാക്കിനു പകരം കുടംബാസൂത്രണം എന്ന വാക്കാണ് സാമ്‌ന എഡിറ്റോറിയലില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധ്വി ദേവി കുടംബാസൂത്രണം എന്ന വാക്കാകും ഉദ്ദേശിച്ചിട്ടുണ്ടാകുക. മേനക ഗാന്ധിയെപ്പോലുള്ളവര്‍ കൂടെ നില്‍ക്കുമ്പോള്‍ തെരുവു പട്ടികളെപ്പോലും നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുക പ്രയാസമാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ പട്ടികള്‍ മനുഷ്യനെ കടിക്കുമെന്നും സാമ്‌ന വ്യക്താക്കി. മുസ്ലിം കുടുംബങ്ങളില്‍ കുടുംബാസൂത്രണം നടപ്പാക്കുക വഴി അവര്‍ക്ക് നല്ല രീതിയിലുള്ള ജീവിതം കാഴ്ച വെക്കാനാകും. നല്ല ഭക്ഷണവും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും അവര്‍ക്ക് ലഭിക്കുമെന്നും സാമ്‌ന ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിം നേതാക്കളിലെ വര്‍ഗ്ഗീയത വന്ധ്യംകരണത്തിന് വിധേയമാക്കി രാജ്യത്തെ രക്ഷിക്കണമെന്നും ശിവസേന പത്രം ആവശ്യപ്പെട്ടു. മുസ്ലിംകളെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതിനാല്‍ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നാണ് സാമ്‌ന ഞായറാഴ്ച ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.