You are Here : Home / News Plus

രാഹുൽ ഗാന്ധി തിരിച്ചെത്തിയതായി സൂചന

Text Size  

Story Dated: Thursday, April 16, 2015 06:11 hrs UTC

അജ്​ഞാത വാസം അവസാനിപ്പിച്ച്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ ​രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തിയതായി സൂചന. ​ബുധനാഴ്​ച രാ​ത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കോൺഗ്രസ്​ നേതൃത്വം ഇക്കാരം ഇതുവരെ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാർലമെൻറിൽ ബജറ്റ്​ സമ്മേളനം തുടങ്ങാനിരിക്കെ ഫെബ്രുവരി 20 നാണ്​ രാഹുൽ ഗാന്ധി രണ്ടാഴ്​ചത്തെ അവധിയെടുത്തത്​. പിന്നീട്​ പലഘട്ടങ്ങളിലായി അവധി നീട്ടുകയായിരുന്നു. 57 ദിവസത്തെ അജ്ഞാത വാസം അവസാനിപ്പിച്ചാണ്​ രാഹുൽ തിരിച്ചെത്തുന്നത്​. ഭൂനിയമ ഒാർഡിനൻസിനെതിരെ ഏപ്രിൽ 19ന്​ നടക്കുന്ന കർഷക റാലിയിൽ രാഹുൽ പ​െങ്കടുക്കുമെന്ന്​ കോൺഗ്രസ്​ നേതൃത്വം അറിയിച്ചിരിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.