You are Here : Home / News Plus

മാണിയുടെ അടുക്കളക്കമ്മിറ്റിയില്‍ പങ്കെടുക്കില്ല -പി.സി ജോര്‍ജ്

Text Size  

Story Dated: Thursday, April 16, 2015 06:12 hrs UTC

കെ.എം മാണിയുടെ അടുക്കളക്കമ്മിറ്റിയില്‍ പങ്കെടുക്കില്ളെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ജോര്‍ജിന്‍െറ മറുപടി. ഉന്നതാധികാര സമിതി യോഗത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടി ഓഫീസിലാണ് യോഗം നടക്കുന്നതെങ്കില്‍ ക്ഷണിച്ചില്ളെങ്കിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളെ നിരീക്ഷിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞത് ശരിയാണ്. തന്നെയും നീരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളെ നിരീക്ഷിക്കുന്നത് അപമാനകരമാണെന്നും പി.സി. ജോര്‍ജ് തൃശൂരില്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.