You are Here : Home / News Plus

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

Text Size  

Story Dated: Thursday, April 16, 2015 06:14 hrs UTC

പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി. വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍
വിനോദന്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. വിഷു ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്ന് ബോംബ് എറിയുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വന്നയാളാണ് വിനോദ്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പാനൂരിലും സമീപ പഞ്ചായത്തുകളിലും വൈകിട്ട് ആറു വരെ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നില്‍ ബി.ജെ.പി^ ആര്‍.എസ്.എസ് നേതൃത്വമെന്ന് പി.ജയരാജന്‍ ആരോപിച്ചു. ഇവരെ പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.