You are Here : Home / News Plus

രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി

Text Size  

Story Dated: Thursday, April 16, 2015 07:23 hrs UTC

 അജ്​ഞാത വാസം അവസാനിപ്പിച്ച്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ ​രാഹുൽ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി. ബാ​​േങ്കാിക്കിൽ നിന്നുള്ള തായ്​ എയർവേസ്​ വിമാനത്തിലാണ്​ ഇന്ന്​ രാവിലെ 11.15 രാഹുൽ ഡൽഹിയിലെത്തിയത്​. ബാ​​​​േങ്കാക്കിൽ നിന്നുള്ള വിമാനത്തിലാണ്​ എത്തിയതെങ്കിലും വിയറ്റ്​നാമിൽ നിന്നോ മ്യാൻമറിൽ നിന്നോ രാഹുൽ തായ്​ലൻഡ്​ തലസ്ഥാനമായ ബാ​​േങ്കാക്കിലെത്തിയതാകാമെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ​ചെയ്യുന്നു.

ഇന്നലെ രാത്രി 11 മണിയോടെ രാഹുൽ തിരച്ചെത്തിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഒാഫിസ്​ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുഗ്ലക്​ റോഡിലെ രാഹുലി​െൻറ വസതിയിലെത്തിയിരുന്നു. രണ്ട്​ മാസം നീണ്ട അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിപ്പിച്ചാണ്​ രാഹുൽ തിരിച്ചെത്തുന്നത്​.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.