You are Here : Home / News Plus

സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് ആര്‍.എസ്.എസിനെന്ന് പിണറായി

Text Size  

Story Dated: Thursday, April 16, 2015 07:25 hrs UTC

പാനൂരിലെ പൊയിലൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ വിനോദനെ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. കൊലപാതക പരമ്പരയിലൂടെ സി.പി.എമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആര്‍.എസ്.എസിനെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് പിണറായി ഇക്കാര്യം പ്രതികരിച്ചത്.

ആര്‍.എസ്.എസില്‍ നിന്ന് സി.പി.എമ്മിലത്തെിയ സഖാവാണ് വിനോദന്‍. സി.പി.എം പ്രവര്‍ത്തകരെ തുടര്‍ച്ചയായി കൊലപ്പെടുത്തുമ്പോള്‍ മൗനം അവലംബിക്കുന്നവര്‍ക്ക് നേരെയും ഒരിക്കല്‍ ആര്‍.എസ്.എസിന്‍്റെ ആയുധങ്ങള്‍ വരുമെന്ന് തിരിച്ചറിയണമെന്നും പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.