You are Here : Home / News Plus

ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ടു പാപ്പാന്‍ മരിച്ചു

Text Size  

Story Dated: Thursday, April 16, 2015 08:34 hrs UTC

ഉത്സവശേഷം സമീപത്തെ പറമ്പില്‍ തളച്ച ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ടു പാപ്പാന്‍ മരിച്ചു. പെരിങ്ങോട്ടുകര മുസ്‌ലീം പള്ളിക്കടുത്തു പണാറത്തറ രാഘവന്‍ മകന്‍ മണികണ്ഠനാ(31)ണു മരിച്ചത്. പുലര്‍ച്ചയോടെയാണു സംഭവം. ആമ്പല്ലൂരിലെ പനംകുളത്ത് മോഹനന്‍ എന്ന ആനയാണു പരാക്രമം കാട്ടി കൊമ്പുകൊണ്ടു തെങ്ങു മറിച്ചിട്ടത്. ആലപ്പാട് കൊടപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച നടന്ന വിഷുപ്പൂരം എഴുന്നള്ളിപ്പിനാണ് ആനയെ കൊണ്ടുവന്നത്. എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോള്‍ ആനയെ സമീപത്തെ വളപ്പില്‍ തളച്ചു.
പൂരത്തോടനുബന്ധിച്ചു രാത്രിയിലെ നാടകവും കഴിഞ്ഞ ശേഷമാണു പാപ്പാന്മാര്‍ ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രിയോടെ ആന പരാക്രമം കാട്ടിയിരുന്നുവെന്നും പാപ്പാന്മാര്‍ ഉണര്‍ന്ന് ആനയുടെ അരികിലെത്തിയെന്നും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.