You are Here : Home / News Plus

ഗാംഗുലി ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് സൂചന

Text Size  

Story Dated: Thursday, April 16, 2015 05:24 hrs UTC

കൊല്‍ക്കത്ത: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ കോച്ച് ഡങ്കന്‍ ഫ്ളച്ചറിന്‍െറ കാലാവധി അവസാനിക്കാനിരിക്കെ പുതിയ കോച്ചിനായി ബി.സി.സി.ഐ അന്വേഷണം തുടങ്ങി. ടീം ഇന്ത്യയുടെ പരിശീലകനാകാനുള്ള താല്‍പര്യം ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്‍റും ഒരുകാലത്ത് തന്‍െറ 'ഗോഡ്ഫാദറു'മായിരുന്ന ജഗ് മോഹന്‍ ഡാല്‍മിയയെ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് ഇരുവരും കൊല്‍ക്കത്തയില്‍ വച്ച് ഇന്നു കൂടിക്കാഴ്ച്ച നടത്തി.
എന്നാല്‍ ഗാംഗുലിയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല. ഇതിന് ഒൗദ്യോഗികമായി അപേക്ഷ നല്‍കണം. തുടര്‍ന്ന് ബി.സി.സി.ഐ നേതൃത്വവും മുന്‍ ക്യാപ്റ്റന്‍മാരും ചേര്‍ന്ന് അഭിമുഖത്തിലൂടെ കോച്ചിനെ തെരഞ്ഞെടുക്കും. ടീം മികവ് മെച്ചപ്പെടുത്തുന്നതിനായുള്ള കര്‍മ പദ്ധതി റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കണം. ഈ മാസം 26നു ചേരുന്ന ബി.സി.സി.ഐ പ്രവര്‍ത്തക സമിതിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക.
അതേസമയം രാഹുല്‍ ദ്രാവിഡ്, സഞ്ജയ് ബംഗാര്‍ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.