You are Here : Home / News Plus

കശ്​മീർ വിമത നേതാവ്​ മസർറത്ത്​ ആലം അറസ്​റ്റിൽ

Text Size  

Story Dated: Friday, April 17, 2015 04:23 hrs UTC

കശ്​മീർ വിമത നേതാവ്​ മസർറത്ത്​ ആലമിനെ അറസ്​റ്റ് ചെയ്​തു. വ്യാഴാഴ്​ച വൈകിട്ട്​ മുതൽ വീട്ടുതടങ്കലിലായിരുന്ന മസർറത്ത്​ ആലമിനെ ഇന്ന്​ രാവിലെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.ഹുർറിയത്ത്​ കോൺഫറൻസി​െൻറ നേതൃത്വത്തിൽ തെക്കൻ ക​ശ്​മീരിൽ ഇന്ന്​ നടത്താനിരുന്ന റാലിക്ക്​ പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ അറസ്​റ്റ്​. തിങ്കളാഴ്​ച നടന്ന ഏറ്റുമുട്ടലിനിടെ നിരപരാധിയായ യുവാവിനെ സൈന്യം കൊലപ്പെടുത്തിയതി​ൽ പ്രതിഷേധിച്ചാണ് പുൽവാമ ജില്ലയിലെ ത്രാലിൽ ​റാലി സംഘടിപ്പിച്ചത്​.

ഹുർറിയത്ത്​ കോൺഫറൻസ്​ ചെയർമാനായ സയ്യിദ്​ അലിഷാ ഗീലാനിയെയും പൊലീസ്​ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്​. ഗീലാനിയെ സ്വീകരിക്കാൻ ശ്രീനഗറിൽ നടത്തിയ റാലിയിൽ പാകിസ്​താൻ പതാക ഉപയോഗിച്ചതിനും പാക്​ അനുകൂല മുദ്രാവാക്യം വിളിച്ചതിനും മസർറത്ത്​ ആലമിനെതിരെ കേസെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.