You are Here : Home / News Plus

ഹിന്ദു ധര്‍മം മതമല്ല ജീവിത രീതിയാണെന്ന് മോദി

Text Size  

Story Dated: Friday, April 17, 2015 04:23 hrs UTC

വാന്‍കൂവര്‍: ഹിന്ദു ധര്‍മം എന്നത് മതമല്ലെന്നും ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിനൊപ്പം വാന്‍കൂവറിലെ ലക്ഷ്മി നാരായണ്‍ ക്ഷേത്രവും ഗുരുദ്വാരയും സന്ദര്‍ശിച്ച ശേഷം അവിടെ തടിച്ചുകൂടിയ ഇന്ത്യക്കാരായ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ധര്‍മത്തെ എന്താണെന്ന് സുപ്രീം കോടതി നിര്‍വചിച്ചിട്ടുണ്ട്. ഹിന്ദു ധര്‍മം മതമല്ലെന്നും ജീവിത രീതിയാണെന്നുമുള്ള ആ നിര്‍വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത്് ശരിയായ മാര്‍ഗ നിര്‍ദേശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രീയമായ ജീവിത രീതിയിലൂടെ പ്രകൃതിയുടേയും വന്യ ജീവികളടക്കമുള്ള ജീവജാലങ്ങളുടേയും നന്മക്കു വേണ്ടിയാണ് ഹിന്ദു മതം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി.
ഹിന്ദുമതത്തിലൂടെ മനുഷ്യകുലത്തിന്‍െറ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തൂ. തന്‍െറ നിര്‍ദേശം അംഗീകരിച്ച് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ച യു.എന്‍ തീരുമാനത്തെയും മോദി പരാമര്‍ശിച്ചു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിക്കണമെന്ന് നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ യു.എന്‍ പൊതു സഭയില്‍ ആവശ്യപ്പെട്ടിരുന്നു. 2014 ഡിസംബറിലാണ് യു.എന്‍ പൊതു സഭ ഈ നിര്‍ദേശം അംഗീകരിച്ചത്. മനുഷ്യ വംശത്തിന്‍െറ ഗുണത്തിനു വേണ്ടി യോഗയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മോദി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അരങ്ങേറിയ 2002ലെ ഗുജറാത്ത് വംശഹത്യ ചൂണ്ടിക്കാട്ടി ഗുരുദ്വാരക്കും ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനും മുമ്പില്‍ 500 ഓളം വരുന്ന പ്രതിഷേധക്കാര്‍ അണിനിരന്നു. മോദി ഗോബാക്ക് എന്ന മുദ്യാവാക്യവും പ്ളക്കാര്‍ഡുകളും ഉയര്‍ത്തിയ പ്രതിഷേധം സമാധാനപരമായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.