You are Here : Home / News Plus

റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന് കെ.എം മാണി

Text Size  

Story Dated: Friday, April 17, 2015 05:57 hrs UTC

തിരുവനന്തപുരം: റബര്‍ വിലയിടിവ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് എം. കിലോഗ്രാമിന് 20 ശതമാനം എന്നുള്ളത് 25 ശതമാനമായി ഉയര്‍ത്തണമെന്നും ഇന്നു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. റബര്‍ വിലയിടിവില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
കൃഷിക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് വിലയിടിവ് തടയാനുള്ള നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. റബര്‍ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍െറ നേതൃത്വത്തില്‍ ഏപ്രില്‍ 20ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കും. യോഗത്തില്‍ റബര്‍ മേഖലയിലെ വിദഗ്ധരും കര്‍ഷകരും പങ്കെടുക്കുമെന്നും ചെയര്‍മാന്‍ കെ.എം മാണി മാധ്യമങ്ങളെ അറിയിച്ചു.
മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നത് വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പദ്ധതി -പദ്ധതിയിതര പ്രദേശം അടക്കമുള്ള മേഖലകളില്‍ വസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നും ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.