You are Here : Home / News Plus

മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണവുമായി ബാലകൃഷ്ണപിള്ള

Text Size  

Story Dated: Saturday, April 18, 2015 04:03 hrs UTC

 യു.ഡി.എഫ് സര്‍ക്കാറിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ധനമന്ത്രി കെ.എം മാണി, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലമാണ് പരാതി നല്‍കിയിട്ടുള്ളത്. 2014 സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

ക്രഷര്‍, ബേക്കറി, അരിമില്‍ ഉടമകളില്‍ നിന്നു പണം വാങ്ങിയെന്നാണ് മന്ത്രി മാണിക്കെതിരായ ആരോപണം. കണ്‍സ്യൂമര്‍ ഫോറം അംഗങ്ങളുടെ നിയമനത്തിനായി മന്ത്രി അനൂപ് ജേക്കബ് പണം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ രജിസ്ട്രേഷന്‍ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും അഴിമതി നടന്നിട്ടുണ്ട്. തൊഴില്‍ വകുപ്പിലും അഴിമതി നടന്നതായും പരാതിയില്‍ ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.