You are Here : Home / News Plus

ദേശീയപാതയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, April 18, 2015 07:00 hrs UTC

കൊച്ചി-മധുര ദേശീയപാതയില്‍ നെല്ലിമറ്റം കോളനിപ്പടി വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ആലിക്കല്‍ ശങ്കരന്റെ മകന്‍ വിനോദാണ് (25) മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റു മൂന്നു പേര്‍ നിസാര പിരിക്കുകളോടെ രക്ഷപ്പെട്ടു.പുത്തന്‍ കുരിശില്‍ നിന്ന് വളാഞ്ചേരിയിലേക്ക് കോഴിയുമായി പോയ ലോറി പുലര്‍ച്ചെ രണ്ടിനാണ് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ലോറിക്കിടയില്‍ കുടുങ്ങിയ വിനോദിനെ ഫയര്‍ഫോഴ്‌സും, പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.