You are Here : Home / News Plus

കര്‍ഷക പ്രതിനിധികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Saturday, April 18, 2015 07:37 hrs UTC

56 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഞായറാഴ്ച രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന റാലിക്ക് മുന്നോടിയായാണ് രാഹുല്‍ കര്‍ഷകരെ കണ്ടത്. 

യു.പി., ഹരിയാണ, രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘങ്ങളുമായി ഡല്‍ഹിയിലെ വസതിയില്‍ രാഹുല്‍ ചര്‍ച്ചനടത്തി. വസതിക്ക് പുറത്ത് തടിച്ചുകൂടിയ കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ രാഹുലിനോട് വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.