You are Here : Home / News Plus

ആപ്പിന്‍െറ കാരണം കാണിക്കല്‍ നോട്ടീസിനെ പരിഹസിച്ച് യോഗേന്ദ്ര യാദവ്

Text Size  

Story Dated: Saturday, April 18, 2015 05:23 hrs UTC

ആം ആദ്മി പാര്‍ട്ടി അച്ചടക്ക സമിതി അയച്ച കാരണം കാണിക്കല്‍ നോട്ടീസിനെ പരിഹസിച്ച് വിമത നേതാവ് യോഗേന്ദ്ര യാദവ് രംഗത്ത്. കാരണം കാണിക്കല്‍ നോട്ടീസ് വെറും തമാശയാണെന്ന് യാദവ് പ്രതികരിച്ചു. പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് നോട്ടീസില്‍ തനിക്കെതിരെയുള്ള ഒരു ആരോപണം. തനിക്ക് നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ അതിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു.
അതേസമയം, യാദവിന്‍െറ ആരോപണത്തിന് മറുപടിയുമായി എ.എപി മുതിര്‍ന്ന നേതാവ് അശുതോഷ് രംഗത്തെത്തി. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിഴല്‍ യുദ്ധം നടത്താന്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും മിടുക്കരാണെന്നും ഇപ്പോഴത്തെ പ്രസ്താവന ആവര്‍ത്തനം മാത്രമാണെന്നും അശുതോഷ് ട്വീറ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.