You are Here : Home / News Plus

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നു എസ്.ആര്‍.പി

Text Size  

Story Dated: Saturday, April 18, 2015 05:59 hrs UTC

വിശാഖപട്ടണം: പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകില്ലെന്നു സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള. സെക്രട്ടറിയുടെ കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുമില്ല. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും എസ്.ആര്‍.പി പറഞ്ഞു.
പുതിയ സെക്രട്ടറിയെകുറിച്ചുള്ള ചര്‍ച്ചകളും തീരുമാനവും നാളെയുണ്ടാകും. കേരള ഘടകത്തിന്‍റെ പിന്തുണ തനിക്കെന്നുള്ളത് വാര്‍ത്തകള്‍ മാത്രമാണ്. പുതിയ സെക്രട്ടറിക്ക് ആശംസ നേരുന്ന പതിവ് സി.പി.എമ്മിലില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ എസ്.ആര്‍.പി ചൂണ്ടിക്കാട്ടി.
രാവിലെ സീതാറാം യെച്ചൂരിയെ കണ്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. വിശാഖപട്ടണത്ത് താമസിക്കുന്ന ഹോട്ടലില്‍ നിന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹാളിലേക്ക് പോകുവാന്‍ പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും യാദൃശ്ചികമായി കണ്ടുമുട്ടിയത്. തുടര്‍ന്നാണ് സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്ന യെച്ചൂരിക്ക് വി.എസ് ആശംസകള്‍ നേര്‍ന്നത്. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്.ആര്‍.പിയുടെ പ്രതികരണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.