You are Here : Home / News Plus

സാധാരണക്കാരുടെ സര്‍ക്കാറാണ് തന്‍റേതെന്ന് മോദി

Text Size  

Story Dated: Sunday, April 19, 2015 05:15 hrs UTC

ന്യൂഡല്‍ഹി:രാജ്യത്തെ സാധാരണക്കാരുടെ സര്‍ക്കാറാണ് തന്‍റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ രാജ്നീതിയല്ല, രാഷ്ട്ര നീതിയിലാണ് വിശ്വസിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. വീടില്ലാത്തവര്‍ക്ക് വീട് , വൈദ്യുതി, ശുചിമുറികള്‍, കുട്ടികള്‍ക്ക് വിദ്യഭ്യാസം , എല്‍.പി.ജി സബ്സിഡി, ശുചിത്വ പരിപാടികള്‍ എന്നിവയെല്ലാം സാധാരണക്കായി ആവിഷ്കരിച്ച പദ്ധതികളാണ്. അപ്രതീക്ഷിതമായി എത്തുന്ന മഴയിലും വരള്‍ച്ചയിലും വിളവ് നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും. കേടായ വിളകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ ജനക്ഷേപ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുമായുള്ള നല്ല ബന്ധം തുടരുകയാണ് വേണ്ടത്. അധികാരമേറ്റതു മുതല്‍ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നത്.
യമനിലെ ആഭ്യന്തര സംഘര്‍ഷത്തിനിടെ അവിടെയുള്ളവരെ രക്ഷിക്കാന്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ മോദി അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറല്‍ വി.കെ സിങ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ നുണപ്രചാരണമാണ് നടന്നുവരുന്നതെന്നും മോദി ആരോപിച്ചു. ജനപ്രിയ പദ്ധതികളിലൂടെ ജനങ്ങളുടെ വിശ്വാസം നേടണമെന്നും മോദി ബി.ജെ.പി എം.പിമാരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.